Richu Antony Vlogs
This page is primarily focused on good food spots and other good shops and locations
09/08/2026
ടാറ്റാ സിയറ ഒരു കിടിലൻ വണ്ടിയാണ്. ഏകദേശം 400 kms ഓടിച്ചതിൽ നിന്ന് മനസിലായ കാര്യങ്ങൾ താഴെ പറയുന്നവ ആണ്
1. suspension അടിപൊളി ആണ്, even far better than my Innova
2. QWD ആയത്കൊണ്ട് accelaration
3. range ഇപ്പോൾ ഏകദേശം 1% battery for 5kms
4. പുറമെ കാണാൻ ചിലർക്ക് ചെറുതായി തോന്നാം, പക്ഷേ ഹാരിയറിനേക്കാളും ഇന്റീരിയർ space ഉണ്ട്.
08/08/2026
ബീഫ് കബാബ് വെറും ₹60 രൂപ ചിക്കന് തന്തൂരി half വെറും ₹150, അത് full ആണെങ്കിൽ ₹250. ഇത്രയും വില കുറച്ച് എന്നാൽ കിടിലൻ ടേസ്റ്റ് ആയിട്ട് ഇങ്ങനെ ഭക്ഷണം കൊടുക്കാൻ സാധിക്കുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ഈ കട പക്ഷേ കേരളത്തിൽ അല്ല. പുണെയിൽ bapodi എന്ന സ്ഥലത്താണ്. ജനത ഹോട്ടൽ എന്നാണ് പേര്. ഒരു സാധാരണ കട.
04/08/2026
ഒരു പുതിയ വണ്ടി വാങ്ങാൻ ആഗ്രഹിച്ചപ്പോൾ മനസ്സിൽ വന്നത് ടാറ്റ ആയിരിക്കണം എന്നാണ്. ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഇപ്പോൾ ഉപയോഗിക്കുന്ന രണ്ട് കാറുകളും ടൊയോട്ട ആണ്. പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നത് ടാറ്റാ കാർ ആണെന്ന് അറിഞ്ഞപ്പോൾ പലരും നിരുത്സാഹപ്പെടുത്തി. എങ്കിലും നമ്മുടെ രാജ്യത്തിന്റെ ബ്രാൻഡ് ആണ്. build ക്വാളിറ്റി നല്ലതാണ്. അതുകൊണ്ട് എന്തും വരട്ടെ എന്ന് കരുതി Tata Sierra EV QWD വാങ്ങി
കോഴിക്കോട് കിടിലൻ ബീഫ് കബാബ് san sebastian cake al faham chicken കിട്ടുന്ന ഫോക്കസ് മാളിൽ ഉള്ള paragon mgrill റസ്റ്റോറന്റ്
29/07/2026
ആലപ്പുഴയിൽ നിങ്ങൾ വരുമ്പോൾ ഈ ജ്യൂസ് കടയിൽ കയറാൻ മറക്കരുത്. നല്ല വൃത്തിയുള്ള ജ്യൂസ് കട. ബീട്രൂട്ടും കാരറ്റും പൈനാപ്പിളും ഒക്കെ വച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ ഒരു പോസിറ്റിവിറ്റി ഫീൽ കിട്ടും. കടയ്ക്ക് പേരൊന്നും ഇല്ല. ലൊക്കേഷൻ CCSB ROAD near SPECIAL BRANCH OFFICE MUKHAM PURAYIDOM ALAPPUZHA
25/07/2026
എറണാകുളത്ത് ഏറ്റവും നല്ല മട്ടൻ മന്തി കിട്ടുന്നത് al reem ആയിരുന്നു. പക്ഷേ ഇപ്പോൾ ഒരു എതിരാളി കോഴിക്കോട് നിന്നും വന്നിരിക്കുന്നു. സൂഫി മന്തി. മട്ടൻ കിടിലൻ, പക്ഷേ ഇവരുടെ ലബനീസ് ചിക്കൻ മന്തി ആണ് എന്റെ favorite. മട്ടൻ മന്തിയിൽ ലേശം നെയ്യ് കൂട്ടി ഇടണം എന്ന് പറഞ്ഞു. വന്നപ്പോൾ correct നെയ്യ് കൂടിയ piece. റേറ്റ് കൂടുതൽ ആണ്, എങ്കിലും original മട്ടൻ മന്തി കഴിക്കാം, വളരെ soft ആയ piece. ചിലയിടത്ത് മട്ടൻ പീസ് കഴിച്ചാൽ റബ്ബർ പോലെയിരിക്കും.
23/07/2026
കോട്ടയം കോടിമതയിലുള്ള കാർഗീൻ റെസ്റ്റോറന്റിലെ താലി meals അടിപൊളി ആണ്, പ്രത്യേകിച്ച് മീൻ കറി തനി കോട്ടയം സ്റ്റൈൽ. അതിന്റെ കൂടെ മത്തങ്ങ എരിശ്ശേരിയും അവിയലും അടപ്രഥമൻ പായസവും, പ്രത്യേകം പറയേണ്ടത് ബീറ്റ്റൂട്ട് പാവക്ക അച്ചാർ, പാവക്കയുടെ കയ്പ്പും ബീട്രൂട്ടും വിനാഗിരി ഇട്ട അച്ചാർ. സ്റ്റാഫ് ആണെങ്കിലും നല്ല പെരുമാറ്റം
22/07/2026
കോട്ടയം ജില്ലയിൽ ഏറ്റവും നല്ല ബീഫ് ഫ്രൈ കിട്ടുന്നത് ഈ കുഞ്ഞ് കടയിലാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കണം. ഇവിടുത്തെ ബീഫ് ഫ്രൈ സൂപ്പർ ആണ്. കൂടെ കഴിക്കേണ്ടത് പുളിയില്ലാത്ത ദോശയും നല്ല ചൂട് സാമ്പാറും ചമ്മന്തിയും. കൊല്ലത്തുള്ള മരുന്ന് ബീഫ് ഒന്നുമല്ല ഇതിന്റെ മുന്നിൽ. വലിയ സെറ്റപ്പ് ഒന്നുമില്ല പക്ഷേ ഭക്ഷണം കിടിലൻ. ലൊക്കേഷൻ കാളികാവ്
21/07/2026
വന്ന് വന്ന് കുതിരകൾ വരെ നാട്ടിൽ സാധാരണമായി. പെട്രോൾ ഡീസൽ വില കൂടിയത്കൊണ്ട് ആരെങ്കിലും വാങ്ങിച്ചതാണോ എന്നറിയില്ല. പശുകളെ പോലെ കുതിര ഇങ്ങനെ മേയുന്നത് കണ്ടപ്പോൾ ഒരു കൗതുകം. കോട്ടയം മണർകാട് ഗ്രാമത്തിൽ നിന്നൊരു കാഴ്ച്ച
21/07/2026
സാധാരണ ഓട്ടോക്കാർ കുത്തികയറ്റും എന്ന് പറയും, എന്നാൽ എന്റെ ഫ്രണ്ടിൽ നിൽക്കുന്ന ഓട്ടോ എത്ര ക്ഷമയോടെ നിൽക്കുന്നു. എന്നാൽ ആ കാർ ഓടിക്കുന്ന ആൾക്ക് തീരെ ക്ഷമ ഇല്ല. കുത്തിക്കയറ്റി എല്ലാവരുടെയും വെറുപ്പ ലേശം സമാധാനം കിട്ടി കാണും. എല്ലാവരും പറയും നമ്മൾ കേരളീയർ 100% literacy ആണെന്ന്. അത് ബുക്കിൽ മാത്രമാണെന്ന് ഇത് പോലെ റോഡിൽ കാണുമ്പോൾ മനസ്സിലാകും. നമ്മൾ UP bihar ആളുകളെ കളിയാക്കും അവർക്ക് civic sense ഇല്ല എന്ന്. റോഡിൽ നമ്മുടെ civic സെൻസും വളരെ മോശം ആണ്. ഈ കുത്തിക്കയറ്റൽ എന്ന് അവസാനിക്കും?
Click here to claim your Sponsored Listing.
Contact the business
Website
Address
Kochi
686006
