MinuAnilkumar

MinuAnilkumar

Share

എഴുത്തിന്റെ ലോകം

27/12/2025

Gnight

09/03/2024

❤️❤️❤️എല്ലാവർക്കും ഇഷ്ട്ടപ്പെടുമോ എന്ന് അറിയില്ല വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയു❤️❤️❤️❤️❤️❤️❤️❤️
എക്സാമാണ് വരുന്നത് നല്ല രീതിയിൽ പഠിച്ചു നല്ല മാർക്ക് വാങ്ങിച്ചു ജയിക്കണം. ഒരു ജോലി നേടണം ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹങ്ങൾ തന്നെയാണ് എന്നാൽ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ ആഗ്രഹത്തിന് ഒരുപാട് കാരണങ്ങളുണ്ട്. ഒരു ജോലി നേടുക എന്നത് എന്റെ ആഗ്രഹം മാത്രമല്ല എന്റെ ജീവിതത്തിന്റെ ആവശ്യം കൂടിയാണ് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു ജോലി എന്നത് എത്രമാത്രം ആവശ്യമുള്ള ഒരു ഘടകമാണെന്ന് ഞാൻ എന്റെ അമ്മയുടെ ജീവിതത്തിൽ നിന്നും മനസ്സിലാക്കിയതാണ്. അധികമൊന്നും പഠിത്തമില്ലാത്ത ഒരാളാണ് എന്റെ അമ്മ. നല്ല ഒരു കല്യാണ ആലോചന വന്നപ്പോൾ വീട്ടുകാർ അതങ്ങ് ഉറപ്പിച്ചു. നല്ല കുടുംബം നല്ല ജോലി കാണാനും കുഴപ്പമില്ല ഇതിൽ കൂടുതൽ എന്താണ് ഒരു പെണ്ണിന് ആവശ്യം എന്നതായിരുന്നു വീട്ടുകാരുടെ ചിന്ത അമ്മയും അതിനു സമ്മതിച്ചിരിക്കണം. എനിക്കൊരു 5 വയസ്സ് പ്രായം ഉണ്ടായിരിക്കണം ഉണ്ണിക്കുട്ടൻ രണ്ടു വയസ്സും അതുവരെ എന്റെ ഓർമ്മയിൽ വീട്ടിൽ വലിയ വഴക്കോ ബഹളമോ ഒന്നും ഉണ്ടായിരുന്നില്ല. . അച്ഛന് ജോലി മലപ്പുറത്താണ് ആഴ്ചയിലാണ് വരുന്നത് വന്നു കഴിഞ്ഞാൽ നല്ല സ്നേഹം രണ്ടുമൂന്നു ദിവസം നിൽക്കും പിന്നെയും പോകും പിന്നെ പിന്നെ അച്ഛന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ വീട്ടിൽ നിറയെ ആളുകൾ അമ്മാമ്മയും മാമന്മാരും മാമിയും അങ്ങനെ ആരൊക്കെ ഉണ്ടായിരുന്നു. ഓടി ഞാൻ മുറിയിലോട്ടു ചെന്നപ്പോൾ മാമി എന്നെ തടഞ്ഞു ഇപ്പോൾ നീ അങ്ങോട്ട് പോകണ്ട അവൾ അല്പം സ്വസ്ഥമായി ഇരിക്കട്ടെ എന്ന് പറഞ്ഞു എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. മാമന്റെ മക്കളും കളിക്കുന്നുണ്ടായിരുന്നു ഞാനും അവരോടൊപ്പം കൂടി ഇടയ്ക്കകത്തോട്ട് ചെല്ലുമ്പോൾ അമ്മയുടെ കരച്ചിൽ കേൾക്കാമായിരുന്നു അമ്മമ്മ ആരെയോ ചീത്ത പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അത് അച്ഛനെയാണ് എന്ന് എനിക്ക് മനസ്സിലായത് രണ്ടുമൂന്നു ദിവസം എല്ലാവരും അവിടെ ഉണ്ടായിരുന്നു. പിന്നെ എന്തൊക്കെയോ തീരുമാനങ്ങൾ എടുത്തു. ഇനി നമുക്ക് അവനെ വേണ്ട നിന്നെ മക്കളെയും ഞങ്ങൾ നോക്കിക്കൊള്ളാം എന്നൊക്കെ മാമൻ പറയുന്നുണ്ടായിരുന്നു. അച്ഛനെയാണ് വേണ്ട എന്ന് വെക്കുന്നത് എന്ന് എനിക്ക് മനസ്സിലായി ഓടിച്ചെന്ന് അമ്മയോട് അച്ഛൻ എന്നാണ് അമ്മയെ വരുന്നത് എന്ന് ചോദിച്ചപ്പോൾ ഉള്ള അമ്മയുടെ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ഞാൻ വല്ലാതെ പേടിച്ചു പോയി.അപ്പോൾ മാമൻ അടുത്ത് വന്നു ഇനി അങ്ങനെ ഒരു അച്ഛൻ ഇല്ല മക്കൾക്ക് അമ്മയും ഞങ്ങളുമുണ്ട് നിങ്ങളെ നോക്കാൻ എന്നൊക്കെ പറഞ്ഞു. പിന്നെയും കുറച്ച് ദിവസങ്ങൾ കടന്നുപോയി അമ്മ ഒരു മുറിയിൽ തന്നെ ഒതുങ്ങി കൂടാൻ തുടങ്ങി. ഒരു ദിവസം അച്ഛനും കൂട്ടുകാരും കൂടെ വീട്ടിൽ വന്നു. അച്ഛൻ വന്നപ്പോൾ തന്നെ മാമി എന്നെയും ഉണ്ണിക്കുട്ടനെയും മുറിയിൽ ആക്കി. ഒരുപാട് നാള് കൂടി അച്ഛനെ കണ്ടപ്പോൾ സന്തോഷം തോന്നി. അടുത്തേക്ക് ഓടി ചെല്ലാൻ തുടങ്ങിയപ്പോഴാണ് മാമി ഞങ്ങളെ റൂമിൽ ആക്കിയത്. അച്ഛൻ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒളിഞ്ഞു ജനലിലൂടെ നോക്കിയപ്പോൾ അച്ഛൻ റൂമിലേക്ക് കേറി പോവുകയും എന്തൊക്കെയോ എടുത്തുകൊണ്ട് പുറത്തേക്ക് പോവുകയും ചെയ്തു. മാമൻ അവിടെ നിന്നുകൊണ്ട് ദേഷ്യത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു അളിയനിൽ നിന് ഇങ്ങനെ ഒരു കാര്യം ഞങ്ങൾ പ്രതീക്ഷിച്ചില്ല അളിയന് വേറൊരുത്തി ഇഷ്ടമായിരുന്നു എങ്കിൽ എന്തിനാണ് ഞങ്ങളുടെ സഹോദരിയുടെ ജീവിതം നശിപ്പിച്ചത്. അത് കേട്ടപ്പോൾ അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ടു. അച്ഛൻ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.പിനീട് അങ്ങനെ ഒരു അച്ഛനെ ഞങ്ങൾ കണ്ടിട്ടില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ താമസം അമ്മയുടെ വീട്ടിലോട്ട് ആയി. ആദ്യമൊക്കെ നല്ല രസമായിരുന്നു മാമന്റെ മക്കളുമായി കളിയും ചിരിയും എല്ലാം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ. മാമിയുടെ മാമന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി ഞങ്ങൾ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും വലുതായി. ആദ്യം ദേഷ്യപ്പെടൽ മാത്രമായിരുന്നു പിന്നീട് അടിയിലോട്ട് മാറി. എന്തു ചെയ്താലും ചീത്ത പറയും എങ്ങനാ തന്തയുടെ സ്വഭാവം അല്ലോ കാണിക്കതൊള് എന്ന് നീയൊക്കെ എന്റെ അനുജത്തിയുടെ ജീവിതത്തിലോട്ട് വന്ന് അന്ന് തുടങ്ങിയതാണ് അവളുടെ കഷ്ടകാലം. ഇത് കേട്ട് കേട്ട് ഞാനും മടുത്തു. ഉണ്ണിക്കുട്ടൻ ഇതൊന്നും വകയില്ല അവൻ എപ്പോഴും കുസൃതികൾ കാണിച്ചുകൊണ്ട് നടക്കും മാമന്റെ കയ്യിൽ നിന്ന് നല്ല അടി വാങ്ങിക്കുകയും ചെയ്യും. അമ്മയോട് സങ്കടങ്ങൾ പറഞ്ഞ് രാത്രി കരയാൻ എന്ന് വെച്ചാൽ. രാത്രിയിൽ തേങ്ങിക്കരയൂന അമ്മയാണ് കാണാറ്. മാമനും അമ്മാമ്മയും മാമി യും ഒക്കെ ഉപദ്രവിക്കുമ്പോൾ അമ്മ ഇടപെടാറില്ല. പറഞ്ഞുകൊണ്ട് ചെന്നാൽ നിങ്ങൾ കുരുത്തക്കേട് കാണിച്ചിട്ട് അല്ലേ അടിക്കുന്നത്. അവർ പറയുന്നത് കേട്ട് നിങ്ങൾക്ക് അടങ്ങിയിരുന്നാൽ എന്താണ് അവരിലെ നമ്മുടെ കാര്യങ്ങൾ നോക്കുന്നത് എന്ന് പറയും ഇടയ്ക്ക് എപ്പോഴെങ്കിലും അച്ഛൻ വീട്ടുകാരെ കണ്ടാൽ മിണ്ടരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ കണ്ടാൽ ഞങ്ങൾ മിണ്ടാറില്ല. അപ്പോൾ അച്ഛമ്മയുടെ വക വഴക്ക് കേൾക്കും. എങ്ങനെ ആ തള്ളയുടെ സ്വഭാവം അല്ലേ രണ്ടിനും കിട്ടിയിരിക്കുന്നത്. എന്ന് അവൾ ഞങ്ങളുടെ കുടുംബത്തോട്ട് കയറിവന്നു അന്ന് തുടങ്ങിയതാണ് എന്റെ മോന്റെ കഷ്ടകാലം. ഇത്രയും നാൾ ഞങ്ങളെ വിട്ടു നിന്നിട്ടില്ല ഇപ്പോൾ ഞങ്ങളെ തിരിഞ്ഞു നോക്കാറ് പോലുമില്ല. എന്ന് നിന്റെയൊക്കെ തല വെട്ടം കണ്ടു അന്നു തുടങ്ങിയതാണ് കഷ്ടകാലം. ഒരു കാര്യം മാത്രം എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്. അച്ഛൻ മറ്റൊരു സ്ത്രീ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. അമ്മയ്ക്ക് ഇവിടെ അമ്മമ്മയും മാമനും മമ്മിയും എല്ലാം കൂട്ടിനുണ്ട്. അമ്മയുടെ വീട്ടിൽ ഞങ്ങൾ അച്ഛന്റെ മക്കളാണ് അമ്മയുടെ ജീവിതം തകർത്തത് ഞങ്ങളാണ്. അച്ഛന്റെ വീട്ടിൽ നേരെ തിരിച്ചും അവിടെ ഞങ്ങൾ അമ്മയുടെ മക്കളായി അച്ഛനെ അവർക്ക് നഷ്ടമാക്കിയത് ഞങ്ങളാണ്. സത്യത്തിൽ ഞങ്ങൾക്കാരാണുള്ളത്. എന്ത് തെറ്റാണ് ഞങ്ങൾ ജീവിതത്തിൽ ചെയ്തത്. ഉണ്ണിക്കുട്ടൻ എന്റെ മൂത്തതായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഒരു പെൺകുട്ടിയായ എനിക്ക് ഒരു ചേട്ടന്റെ സ്നേഹം സംരക്ഷണം എല്ലാം കിട്ടുമായിരുന്നു. പക്ഷേ ഇവിടെ ഞാൻ അവനു സംരക്ഷണം കൊടുക്കേണ്ട അവസ്ഥയാണ്
ഒരുപക്ഷേ അമ്മയ്ക്ക് ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു. അമ്മ ഒരു ധൈര്യമുള്ള സ്ത്രീ ആയേനെ. അമ്മയ്ക്ക് ഞങ്ങളോട് സ്നേഹം ഉണ്ടായിരിക്കാം. അത് പുറത്ത് കാണിച്ചാൽ അമ്മാമ്മയും മാമനും വഴക്കു പറയുമോ എന്ന പേടിയായിരിക്കാം അമ്മ ഞങ്ങളെ അകറ്റി നിർത്തിയത്. ഇവിടെ ആരു ഇല്ലാതായതും അനാഥരായത് ഞങ്ങളാണ് എന്റെ അമ്മയ്ക്ക് സംഭവിച്ച തെറ്റ് എനിക്ക് ആവർത്തിക്കാതിരിക്കണം എനിക്കൊരു ജോലി നേടണം സ്വന്തം കാലിൽ നിൽക്കണം. നാളെ എന്റെ മക്കൾക്ക് ഈ ഒരു അവസ്ഥ വരരുത്. ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണ്. നേടിയെടുക്കാൻ കഴിയുമോ എന്നുള്ള ഒരു പേടിയിൽ ആണ് ഞാൻ ജീവിക്കുന്നത്. മക്കൾ ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്ന അച്ഛനോടും അമ്മയോടും ഞങ്ങൾക്ക് പറയാനുള്ളത്. നിങ്ങൾക്ക് കിട്ടിയ ജീവിതത്തിൽ നിങ്ങൾ സംതൃപ്തരല്ല എങ്കിൽ ഒരിക്കലും ഒരു പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാതിരിക്കുക. നിങ്ങൾക്കിഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുക.ഒരു തെറ്റും ചെയ്യാതെ നിങ്ങളുടെ മക്കളായി ജനിച്ചു പോയി എന്നതുകൊണ്ട് മാത്രം കളിച്ചു നടക്കേണ്ട കുട്ടിക്കാലവും സ്വപ്നങ്ങൾ കണ്ട് സന്തോഷത്തിൽ നടക്കേണ്ട കൗമാരവും ഞങ്ങൾക്ക് നഷ്ടപ്പെടുന്നു. എത്രയോ രാത്രികളിൽ പരസ്പരം സങ്കടങ്ങൾ പറഞ്ഞു കെട്ടിപ്പിടിച്ച് കരഞ്ഞു കിടന്നു ഉറങ്ങാറുണ്ട് ഞങ്ങൾ. മറ്റു കുട്ടികൾ അച്ഛന്റെ അമ്മയുടെ ഒപ്പം കിടന്നുറങ്ങുമ്പോൾ. ഞങ്ങൾ ഒറ്റപ്പെട്ട് പോയി അതിന് കാരണം ആരാണ്. ബീച്ചിലും പാർക്കിലും എല്ലാം കുട്ടികൾ അച്ഛന്റെ അമ്മയുടെ ഒപ്പം കളിച്ചു നടക്കുമ്പോൾ ഇതെല്ലാം നിഷേധിക്കപ്പെട്ട് വീട്ടിൽ ശ്വാസനകളുടെയും പരിഹാസത്തിന്റെ നടുവിൽ ഞങ്ങൾ ജീവിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്. ഇതിന് കുറ്റക്കാർ ഞങ്ങളാണോ. വീട്ടിൽ സമൂഹത്തിൽ സ്കൂളിൽ എല്ലായിടത്തും അവഗണനകളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നത് ആരുടെ തെറ്റു കൊണ്ടാണ്. ഇത് എന്റെ മാത്രം അവസ്ഥ അല്ല എന്നെപ്പോലെ അച്ഛൻ ഉപേക്ഷിച്ചിട്ട് പോയ ഒരുപാട് മക്കൾ അല്ലെങ്കിൽ അമ്മ ഉപേക്ഷിച്ചിട്ട് പോയ മക്കൾ. സ്വന്തം ജീവിതങ്ങൾ തേടി സ്വന്തം സന്തോഷങ്ങൾ തേടിനിങ്ങൾ പോയപ്പോൾ നിങ്ങളുടെ . മക്കളായി ജനിച്ചു എന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത തെറ്റ്. ഇനി ഒരു മക്കളും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനകളിൽ എനെപോലെയുള്ള കുട്ടികളും ഉണ്ടാവണേ 🙏🙏🙏 ❤️❤️മിനു അനിൽകുമാർ ❤️❤️❤️

10/10/2023
Photos from MinuAnilkumar's post 07/09/2023

Hairx ന്റെ ultimate repairing shapoo. Conditioner. Hair mask ഡാമേജ് ആയ ഹെയറിനെ പ്രൊട്ടക്ട് ചെയ്യാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രോഡക്റ്റ് ആണിത് ഇത് മുടിയ സോഫ്റ്റ് ആക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഫൈറ്റോ ന്യൂട്രിയൻ കോംപ്ലക്സ് ഹെറിനെ ഉള്ളിൽ നിന്ന് പ്രൊട്ടക്ട് ചെയ്യുന്നു ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ നിന്ന് ഡിസ്കൗണ്ടോടുകൂടി പർച്ചേസ് ചെയ്യാവുന്നതാണ് 👇👇👇👇👇https://in-catalogue.oriflame.com/2023028/?BuildGuid=ea978079-fefb-43da-999d-ca3567e01434

05/09/2023

For more details touch with https://wa.me/919544621869

05/09/2023

ഒരുപാട് ഓൺലൈൻ ജോബ് ന്റെ പരസ്യം ദിവസവും നമ്മൾ കാണുന്നുണ്ട് അതിൽ നല്ലത് തിരഞ്ഞെടുക്കാൻ പ്രയാസം. തീർത്തും ജനുവിന് ആയതും നമ്മുക്ക് വളരെ ഈസി ആയി ചെയ്യാൻ കഴിയുന്നതുമായ ഓൺലൈൻ ജോബ്. അറിയാൻ താല്പര്യമുള്ളവർ https://wa.me/919544621869 വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക

wa.me

18/08/2023

പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ പ്രശ്നമല്ല ഒരു സ്മാർട്ട് ഫോൺ ഉള്ള ഒരു വീട്ടമ്മയാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കും വീട്ടിൽ ഇരുന്ന് നല്ല ഒരു വരുമാനം നേടാം
DM:: 9544621869

15/08/2023

Multivitamin tablet with 22 vitamins and minerals essential for health, precision-formulated to support a balanced diet and help meet adult nutritional needs. A perfect way to top up on those essential vitamins and minerals to secure an adequate intake of micronutrients every day!
Provides 12 vitamins, 10 minerals and lutein
Suitable for vegetarians. Created in Sweden
60 tablets – 1 a day this product available in this link👇👇👇👇👇👇👇👇👇👇👇👇👇https://in.oriflame.com/products/product?code=46301&store=beautyshoping

05/08/2023

ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർ ഈ ലിങ്ക് യിൽ കേറി പർച്ചേസ് ചെയ്യാം https://in-catalogue.oriflame.com/2023027/?BuildGuid=529fbddc-fe55-4d56-9bb9-2439e8a66d42

01/08/2023

July month achievers, congratulations all the members 🎉🎊🥳💞🔥🔥🔥🔥🔥🔥

Want your business to be the top-listed Beauty Salon in Kollam?
Click here to claim your Sponsored Listing.

Website

Address


Kollam