Kottayamlenscare

Kottayamlenscare

Share

** Kottayam Lens Care high quality frames and all brand lenses at the lowest possible price.

Kandathil Building, No 214, Temple Road, Opp: Canara Bank, Kottayam 01 https://wa.me/91984730363 Cell +919037303063

16/02/2026

അരവിന്ദ് കണ്ണാശുപത്രിയിൽ നമ്മൾ ചെന്നാൽ അവിടുത്തെ സിസ്റ്റേഴ്സ് നമ്മളോട് ആദ്യം ചോദിക്കുന്നത് ആഹാരം കഴിച്ചോ എന്നാണ്..
എന്നാൽ നമ്മുടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നാൽ ആദ്യം ചോദിക്കുന്നതാകട്ടെ പേഴ്‌സ് കൊണ്ടുവന്നോ എന്നാകും..😁 അറിയാം അരവിന്ദ് ഐ ഹോസ്പിറ്റലിനെ കുറിച്ചു..👇🏻

നമ്മൾ മലയാളികൾ തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ ഈ ആശുപത്രിയെ കുറിച്ച് അറിയാതെ പോകരുത് തമിഴ്നാട്ടിൽ നിരവധി ബ്രാഞ്ചുകൾ ഉള്ള ഒരു കണ്ണാശുപത്രിയാണ് അരവിന്ദ് ഐ ഹോസ്പിറ്റൽ..

കേരളത്തിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്ന നേത്ര രോഗവുമായി ബന്ധപ്പെട്ട ചികിത്സകൾ ഇവിടെ
സൗജന്യമായി ലഭിക്കും സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവർക്ക് ചുരുങ്ങിയ ചിലവിലും ചികിത്സ ലഭിക്കും,.

ഒരു കാര്യം പ്രത്യേകം പറയാം നാം പറയുന്നതാണ് അവിടെ നമ്മളുടെ വരുമാനം യാതൊരുവിധ രേഖകളും ഹാജരാക്കേണ്ട ആവശ്യമില്ല.

പേര്കേട്ടാൽ സാധാരണ ആശുപത്രി ആണെന്ന് തോന്നും… പക്ഷേ, കയറുമ്പോൾ മനസിലാകും— ഇവിടെ ലഭിക്കുന്നത് ചികിത്സയല്ല സേവനമാണെന്ന്

1976-ൽ സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച Dr. Govindappa Venkataswamy ആരംഭിച്ച ഈ സ്ഥാപനം മധുരയിൽ (Madurai) ആസ്ഥാനം സൃഷ്ടിച്ചു.

ഇവിടെ 3.2 കോടി രോഗികളെ പരിശോധിച്ചു, 40ലക്ഷം പേരുടെ കണ്ണുകൾക്ക് വെളിച്ചം തിരികെ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയകൾ പലപ്പോഴും സൗജന്യവും / വളരെ കുറഞ്ഞ നിരക്കിലുമാണ്.

100 രൂപ മാത്രം രജിസ്ട്രേഷൻ ഫീസ് അടച്ച് കസേരയിൽ ഇരിക്കുന്നതിൽ മതി. സിസ്റ്റർമാർ വന്നു നിങ്ങളെ സ്വീകരിക്കുകയും, എല്ലാ കണ്ണ് പരിശോധനകളും പൂർണമായും സൗജന്യമാണ്...

എന്നാൽ ഏറ്റവും വിലപ്പെട്ടത് മരുന്നോ ശസ്ത്രക്രിയയോ അല്ല, ഇവിടെ കിട്ടുന്ന സേവനമാണ് മനുഷ്യബഹുമാനമാണ്.

നൂറുകണക്കിന് ഡോക്ടർമാരും സിസ്റ്റർമാരും എല്ലാവരെയും “Sir” എന്ന് വിളിച്ച് സ്നേഹപൂർവ്വമായ പുഞ്ചിരിയോടെ അഭിസംബോധന ചെയ്യുന്നു. ഹൃദയത്തിൽ നിന്നുള്ള ചോദ്യം: “Sir, ഭക്ഷണം കഴിച്ചോ?” കേട്ടാൽ മാനസിക ആശ്വാസം തന്നെ ലഭിക്കുന്നു... 😊

Aravind Eye Hospital തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു:
Madurai | Chennai | Coimbatore | Thanjavur | Tirunelveli | Theni | Dindigul | Tirupur | Kovilpatti.
ഇവിടെയുള്ള എല്ലാ ബ്രാഞ്ചുകളും പാവപ്പെട്ട രോഗികൾക്കും സൗജന്യ/അല്പചിലവിൽ മികച്ച കണ്ണു ചികിത്സ ലഭ്യമാക്കുന്നു. മധുര, തേനി,തിരുനെൽവേലി കോയമ്പത്തൂർ തുടങ്ങിയ ബ്രാഞ്ചുകളിൽ എല്ലാം ധാരാളം മലയാളികൾ ദിനംപ്രതി ചികിത്സയ്ക്ക് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാഷ ഒരു പ്രശ്നമായി കരുതേണ്ട ധൈര്യപൂർവ്വം ചികിത്സയ്ക്കായി പോകാം...💯

അരവിന്ദ് ഐ ഹോസ്പിറ്റൽ – ഒരു ആശുപത്രി അല്ല സേവന കേന്ദ്രമാണ്...👌🏻❤️❤️
©️

02/11/2025
16/10/2025

അരവിന്ദ് ഐ ഹോസ്പിറ്റൽ — സേവനം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ❤️

ഇത് തിരുനെൽവേലിയിൽ ഉള്ള അരവിന്ദ് ഐ ഹോസ്പിറ്റൽ ആണ്…
പേരൊന്നുകേട്ടാൽ "ഒരു ആശുപത്രി" എന്നു തോന്നാം.
പക്ഷേ അകത്ത് കയറുന്ന നിമിഷം തന്നെ മനസിലാകും —
ഇത് ചികിത്സയ്ക്കുള്ള സ്ഥലമല്ല, സേവനത്തിനുള്ള താവളമാണ്. ❤️

തമിഴ്‌നാട്ടിൽ നിരവധി ശാഖകൾ ഉള്ള ഈ സ്ഥാപനം,
തന്റെ ആസ്ഥാനം മധുരയിലാണ്.
കണ്ണുമായി ബന്ധപ്പെട്ട എന്ത് പ്രശ്നമായാലും,
ഇവിടെ ലഭിക്കുന്ന ചികിത്സ വളരെ കുറഞ്ഞ ചിലവിൽ തന്നെ.

1976-ൽ സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച
ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി എന്ന ദൈവിക ഡോക്ടറാണ്
ഇത് ആരംഭിച്ചത്.
ഇന്നോളം 3.2 കോടി രോഗികളെ പരിശോധിക്കുകയും,
അവരിൽ നാൽപ്പതുലക്ഷം പേരുടെ കണ്ണുകൾക്ക് വെളിച്ചം തിരികെ നൽകിയിരിക്കുന്നു.
അതിലേറെയും ശസ്ത്രക്രിയകൾ സൗജന്യമായോ അതീവ കുറഞ്ഞ നിരക്കിലോ ആണു ചെയ്തത്.

വെറും 100 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് കസേരയിൽ ഇരുന്നാൽ മതി —
സിസ്റ്റർമാർ തന്നെ വന്നു വിളിച്ച് കൂട്ടി കൊണ്ടുപോകും.
കണ്ണ് സംബന്ധിച്ച എല്ലാ ടെസ്റ്റുകളും പൂർണമായും സൗജന്യം!

എന്നാൽ ഇതിലെ ഏറ്റവും വിലപ്പെട്ട കാര്യം മരുന്നോ ശസ്ത്രക്രിയയോ അല്ല...
അവർക്കുള്ള മനുഷ്യബഹുമാനമാണ് ഏറ്റവും വലിയ ചികിത്സ.
അവിടെ കടന്നാൽ തന്നെ,
നൂറുകണക്കിന് സിസ്റ്റർമാരും ഡോക്ടർമാരും
"സർ" എന്ന വിളിയിലാണ് നമ്മളെ അഭിസംബോധന ചെയ്യുന്നത്.

അവരുടെ മുഖത്ത് സ്നേഹപൂർവ്വമായ പുഞ്ചിരി,
മനസ്സിൽ നിന്നുള്ള ചോദ്യം —
"സർ, ഭക്ഷണം കഴിച്ചോ?" ❤️

അത് കേൾക്കുന്ന നിമിഷം തന്നെ,
മനസിന്റെ പകുതി അസുഖം മാറിപ്പോകും.

ഇവിടത്തെ ഹോസ്പിറ്റലിറ്റിയും സേവന മനോഭാവവും
ആരോഗ്യ സേവനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റും.

ഇത് ഒരു ആശുപത്രിയല്ല…
ഒരു അനുഭവമാണ്. ❤️

അരവിന്ദ് ഐ ഹോസ്പിറ്റൽ — വെളിച്ചം പകർന്നു തരുന്നവർക്കുള്ള വെളിച്ചം...♥️

08/08/2025
Want your business to be the top-listed Beauty Salon in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


214 Kandathil Guest House Opp Canara Bank
Kottayam
686001

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm