Ruchi kurippukal
എന്റെ രുചികൾ നിങ്ങളുടെ ജീവിതവും രുചിയുള്ളതാക്കട്ടെ.. �
01/07/2026
എരിവും പുളിയും നിറഞ്ഞ മീൻ മാങ്ങാ കറി 👌👌👌
മീൻ -250 -300 ഗ്രാം കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്.
10-15 ചുവന്നുള്ളി,1.5 ഇഞ്ച് വലുപ്പമുള്ള ഒരു കഷണം ഇഞ്ചി,3-4പച്ചമുളക് എന്നിവ ചതച്ചു വയ്ക്കുക.
പച്ചമാങ്ങ -2 എണ്ണം തൊലികളഞ്ഞ് കനം കുറച്ച് നീളത്തിൽ അരിഞ്ഞു വയ്ക്കുക
ഒരു ചെറിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്തു വയ്ക്കുക.
ഒരു മൺചട്ടി അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണചൂടാക്കി ചതച്ചു വെച്ച ചേരുവകളും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് 2 ടീസ്പൂൺ കാശ്മീരി മുളകുപൊടി 1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് വഴറ്റി പൊടിയുടെ മാറിയാൽ അതിനു മുകളിലായി മാങ്ങാ കഷ്ണങ്ങളും മീനും നിരത്തിയ ശേഷം ഇതിനു മുകളിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇടയ്ക്കിടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുക്കണം.
മാങ്ങയും മീനും വെന്ത് കറി നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് മീൻ പൊടിയാതെ ഇളക്കുക.
തിള വന്നു തുടങ്ങിയാൽ തീ ഓഫ് ചെയ്തു അൽപനേരം ചട്ടിയിൽ തന്നെ അടച്ചുവെച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.
29/06/2026
ചൈനീസ് രുചിയിൽ തയ്യാറാക്കാം
പീച്ചിങ്ങ ഫ്രൈ👌👌👌
ഇളം പീച്ചിങ്ങ-2 -3എണ്ണം പുറത്തെ നാരു ചീകി ചതുരക്കഷണങ്ങളായി മുറിച്ചത്,
സവാള -1 പൊടിപൊടിയായി അരിഞ്ഞത്
സ്പ്രിങ് ഒണിയൻ - രണ്ടു തണ്ട് നീളത്തിൽ മുറിച്ചത്, സെലറി -രണ്ടു തണ്ട് അരിഞ്ഞത്.
സോയ സോസ് -1ടേബിൾ സ്പൂൺ, കുരുമുളകുപൊടി -1 ടീ സ്പൂൺ, ഇഞ്ചി കനം കുറച്ച് അരിഞ്ഞത് -2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്- 2 ടീസ്പൂൺ
ക്രഷ്ഡ് ചില്ലി -1 ടീ സ്പൂൺ,
ഉപ്പ് -പാകത്തിന്, പഞ്ചസാര -ഒരു നുള്ള്.
എണ്ണ -2ടേബിൾ സ്പൂൺ.
എണ്ണ ചൂടാക്കി ക്രഷ്ഡ് ചില്ലി,ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ മൂപ്പിച്ചശേഷം സവാള ചേർത്ത് നന്നായി വഴറ്റുക.
സവാള നന്നായി വഴന്നശേഷം കഷ്ണങ്ങളാക്കിയ പീച്ചിങ്ങയും സ്പ്രിംഗ് ഓണിയൻ അരിഞ്ഞതും ചേർത്ത് വഴറ്റി രണ്ട് മൂന്ന് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.. ഇതിലേക്ക് സോയ സോസും ഉപ്പും കുരുമുളകു പൊടിയും പഞ്ചസാരയും ചേർത്ത് വഴറ്റുക.
പീച്ചിങ്ങ വെന്ത് കഴിഞ്ഞാൽ അടുപ്പിൽ നിന്നും വാങ്ങി സെലറി അരിഞ്ഞത് ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്.
27/06/2026
ഈസി മട്ടൻ ചാപ്സ് റെസിപ്പി👌👌👌
മട്ടൻ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കിയത് -1kg
സവാള -2 പൊടിപൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ.
2 തക്കാളി മിക്സിയിൽ അരച്ചുവെക്കുക.
ഒരു വാവിസ്ത്താരമുള്ള കുക്കർ അടുപ്പിൽ വെച്ച് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിയ ശേഷം അരിഞ്ഞു വെച്ച സവാള ചേർത്ത് വഴറ്റുക.
ഇതിലേക്ക് 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ ഗരം മസാലപൊടി കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് മട്ടൻ ചേർത്ത് ഇളക്കി,പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ഏകദേശം മൊരിഞ്ഞു വരുന്ന പരുവ
മാകുമ്പോൾ തക്കാളി അരച്ചത് ചേർത്ത് വീണ്ടും നന്നായി വഴറ്റണം.
ഇതിലേക്ക് വേകാൻ ആവശ്യമുള്ള വെള്ളം ചേർത്ത് കുക്കർ അടച്ച് 4 വിസിൽ വേവിക്കുക
കുക്കർ തണുത്ത ശേഷം തുറന്ന് വീണ്ടും അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ പെരുംജീരകപ്പൊടിയും കുറച്ച് മല്ലിയിലയും വിതറി തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. ( ഈ കറിക്ക് മല്ലിപ്പൊടി ചേർക്കേണ്ട ആവശ്യമില്ല )
25/06/2026
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പനീർ ടിക്ക ചപ്പാത്തി റോൾ👌👌👌
പനീർ കഷണങ്ങൾ -1 കപ്പ്,
തക്കാളി ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത്-1/2 കപ്പ്,
കാപ്സിക്കംചതുരക്കഷണങ്ങളായി അരിഞ്ഞത് -1/2കപ്പ്
ബട്ടർ -1 ടേബിൾ സ്പൂൺ ഇത്രയും ചേരുവകൾ എടുത്തു വെക്കുക.
ഒരു പാത്രത്തിൽ1 ടീസ്പൂൺ കാശ്മീരി മുളകുപൊടി,1/2ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 ടീസ്പൂൺ കസൂരി മേത്തി 1/2 ടീസ്പൂൺ ഗരം മസാലപൗഡർ
1/2 ടീസ്പൂൺ ചാട്ട് മസാല, പാകത്തിന് ഉപ്പ്, 1/4 കപ്പ് തൈര് ഇത്രയും ചേരുവകൾ യോജിപ്പിക്കുക ഇതിലേക്ക് പനീറും തക്കാളിയും ചേർത്ത് മെല്ലെ ഇളക്കി 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഒരു പാൻ വെച്ച് ബട്ടർ ചൂടാക്കി കാപ്സിക്കം ചേർത്ത് 2 മിനിറ്റ് വഴറ്റിയ ശേഷം പനീർ കൂട്ട് ചേർത്ത് 5 -6 മിനിറ്റ് പനീർ പൊടിയാതെ വഴറ്റി. വേവിക്കുക. ഇതാണ് ഫില്ലിങ്.
ചപ്പാത്തി പരത്തി ചുട്ട ശേഷം ഫില്ലിംഗ് അൽപ്പം വീതം വെച്ച് മുറുകെ ചുരുട്ടി എടുക്കുക.
ഒരു തവയിൽ അല്പം നെയ്യ് ചൂടാക്കി ചപ്പാത്തി റോൾ അതിൽ ഇട്ട് ഒന്നുകൂടി വേവിച്ചെടുക്കുക.റോളിന്റെ ഒരു വശത്ത് അലൂമിനിയം ഫോയിലോ ബട്ടർ പേപ്പറോ ചുറ്റിയോ അല്ലെങ്കിൽ റോൾ രണ്ടായി മുറിച്ചോ സെർവ് ചെയ്യാം.
23/06/2026
Mixed vegetable dry masala👌👌👌
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ --1tbl സ്പൂൺ
ചെറിയ ജീരകം -2 ടീസ്പൂൺ,
സവാള -2 പൊടിപൊടിയായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളിപേസ്റ്റ്-2tbl സ്പൂൺ, കാശ്മീരി മുളകുപൊടി-2 ടീസ്പൂൺ, കുരുമുളകുപൊടി -1 ടീസ്പൂൺ , മഞ്ഞൾപൊടി1/2 ടീസ്പൂൺ
ഗരം മസാല പൊടി -2ടീ സ്പൂൺ
ഉപ്പ്- പാകത്തിന്.മല്ലിയില
ഉരുളക്കിഴങ്ങ്-1കാരറ്റ് -1തക്കാളി -1 എന്നിവ ചതുരക്കഷണങ്ങളായി അരിഞ്ഞത്, കോളിഫ്ലവർ അടർത്തിയത് -1 കപ്പ്,
പനീർ 1/2 കപ്പ്.
ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ചൂടാക്കി ജീരകം ചേർത്ത് മൂപ്പിച്ച ശേഷം സവാള അരിഞ്ഞത്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി,എന്നിവ ചേർത്തു വഴറ്റുക.
പൊടികളുടെ പച്ചമണം മാറിയാൽ ഇതിലേക്ക് അരിഞ്ഞു വെച്ച ഉരുളക്കിഴങ്ങും കാരറ്റും കോളിഫ്ലവറും ചേർത്ത് വഴറ്റിയ ശേഷം 1/2കപ്പ് വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ച് ചെറുതീയിൽ വേവിക്കുക.
മുക്കാൽ വേവ് ആകുമ്പോൾ പനീറും തക്കാളി അരിഞ്ഞതും ചേർത്തിളക്കി വീണ്ടും അടച്ചുവെച്ച് വേവിക്കുക.
കഷണങ്ങൾ എല്ലാം നന്നായി വെന്ത് കഴിഞ്ഞാൽ ഗരം മസാല പൊടിചേർത്ത
ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങാവുന്നതാണ്.
മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ സെർവ് ചെയ്യാം
20/06/2026
വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കാവുന്ന ഫിഷ് കട്ട്ലെറ്റ് 👌👌👌
1/2kg നെയ്മീൻ മുള്ളില്ലാതെ കഷ്ണങ്ങളാക്കി വൃത്തിയാക്കിയതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി,, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി,പാകത്തിന് ഉപ്പ് എന്നീ ചേരുവകൾ പുരട്ടി ഷാലോ ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക.
2 ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വയ്ക്കുക.
2-3 മുട്ടയുടെ വെള്ള കലക്കിവെക്കുക.
ഒരു പാനിൽ 2 ടേബിൾ സ്പൂൺഎണ്ണ ചൂടാക്കി രണ്ട് സവാള അരിഞ്ഞത്ചേർത്ത് വഴറ്റുക.
ഇതിലേക്ക് 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 2 പച്ചമുളക് അരിഞ്ഞത്,1തണ്ട് കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ ഗരം മസാല പൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഇതിലേക്ക് വേവിച്ചുടച്ചുവെച്ച ഉരുളക്കിഴങ്ങ് ചേർക്കുക.
ഇതിലേക്ക് മീൻ കഷണങ്ങൾ കൈകൊണ്ട് പൊടിച്ച് ചേർത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങുക..
ഈ മിശ്രിതം ഉരുളകളാക്കി എടുത്ത് കട്ട്ലെറ്റിന്റെ ആകൃതിയിൽ പരത്തി
അടിച്ചുവെച്ച മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
17/06/2026
നാടൻ മുരിങ്ങക്ക കൊഞ്ച് തീയൽ 👌👌👌
തേങ്ങചുരണ്ടിയത്1/2 cup, 2 വറ്റൽ മുളക് 1 tbl സ്പൂൺ മല്ലി, എന്നീ ചേരുവകൾഎണ്ണ ചേർക്കാതെ വറുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി മയത്തിൽ അരച്ചുവയ്ക്കുക.
ആവശ്യമുള്ള മറ്റു ചേരുവകൾ
മുരിങ്ങയ്ക്ക് 2"വലുപ്പമുള്ള കഷണങ്ങളായി മുറിച്ചത്-200 gm
കൊഞ്ച് വൃത്തിയാക്കിയത് -250gm
ചുവന്നുള്ളി അരിഞ്ഞത് -1/2കപ്പ്, പച്ചമുളക് അരിഞ്ഞത്- 2,കറിവേപ്പില ഒരു തണ്ട് , മഞ്ഞൾ പൊടി 1/4ടീ സ്പൂൺ, വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ, പുളി പിഴിഞ്ഞത് -4ടേബിൾ സ്പൂൺ.
ഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും പച്ചമുളകും ചുവന്നുള്ളി അരിഞ്ഞതും മുരിങ്ങക്കാ മുറിച്ചതും യഥാക്രമം ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചും ചേർത്ത് ഇളക്കുക..
ഇതിലേക്ക് പുളിപിഴിഞ്ഞതും, പാകത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ഏതാനും മിനിറ്റു അടച്ചു വെച്ച് വേവിക്കുക .
ഇതിലേക്ക് വറുത്തരച്ച കൂട്ടും ചേർത്ത് നന്നായി യോജിപ്പിച്ച് ഒന്നുകൂടി വേവിക്കുക.
കഷണങ്ങൾ വെന്ത് കറി നന്നായി കുറുകിയ പരുവത്തിൽ അടുപ്പിൽ നിന്നും വാങ്ങുക.
ഒരു സ്പൂൺ വെളിച്ചെണ്ണയിൽ 1/4 ടീ സ്പൂൺ കടുക്, ഒരു തണ്ട് കറിവേപ്പില 2വറ്റൽ മുളക് എന്നീ ചേരുവ മൂപ്പിച്ച് കറിയിൽ ചേർത്ത് വിളമ്പാം.
ഇതിലേക്ക് വറുത്തരച്ചു വച്ചിരിക്കുന്ന
15/06/2026
എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന
വറുത്തരച്ച തനി നാടൻ മട്ടൻ കറി👌👌👌
1/2kg മട്ടൻ കഷണങ്ങൾ കഴുകി വൃത്തിയാക്കി വെക്കുക.
1/2 കപ്പ് തേങ്ങ , 2 ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പില, ഒരു ടീസ്പൂൺ പെരുംജീരകം ഇത്രയും ചേരുവകൾ വറുത്തരച്ചു വയ്ക്കുക.
ഒരു പാത്രം അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1 ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത് 1 ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, 2പച്ച മുളക് ചതച്ചത്,1 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് 10- 12 ചുവന്നുള്ളിഅരിഞ്ഞതും
6-7 ചുവന്നുള്ളി മുഴുവനെയും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നാൽ ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി,
1 ടേബിൾ സ്പൂൺ മല്ലിപ്പൊടി,1 ടീസ്പൂൺ ഗരം മസാല പൊടി എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക.
ഇതിലേക്ക് കഴുകി വാരി വച്ചിരിക്കുന്ന മട്ടൻ ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പു ചേർത്ത് അടച്ചുവെച്ച് വേവിക്കുക.(ആവശ്യമെങ്കിൽ 1/4ഗ്ലാസ് വെള്ളം ചേർക്കുക )
മട്ടൻ നന്നായി വെന്തു വന്നാൽ ഇതിലേക്ക് വറുത്തരച്ചത് ചേർക്കുക. ഒരു വലിയ തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി തിളപ്പിച്ച് ചാറ് കുറകുമ്പോൾ തീ ഓഫ് ചെയ്യുക.
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി രണ്ട് ചുവന്നുള്ളി അരിഞ്ഞത് രണ്ട് വറ്റൽ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിൽ ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.
13/06/2026
ആരോഗ്യകരമായ ഒരു നാടൻ പ്രാതൽ
കൂട്ടുകെട്ട്
ഉപ്പുമാവ് +വെജിറ്റബിൾ കുറുമ ❤️
ഉപ്പുമാവ്-
250 ഗ്രാം റവ വറുത്ത് മാറ്റിവയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് 2ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി1/2 ടീസ്പൂൺ കടുക്, 1/2ടീസ്പൂൺ ഉഴുന്നു പരിപ്പ്,2 വറ്റൽ മുളക്, എന്നിവ മൂപ്പിച്ച ശേഷം ഇതിലേക്ക് ഒരു സവാള പൊടിപൊടിയായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി പൊടിപൊടിയായി അരിഞ്ഞത് രണ്ട് പച്ചമുളക് പൊടിപൊടിയായി
അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയ ശേഷം
ഇതിലേക്ക് ഒരു ചെറിയ കാരറ്റ് പൊടി പൊടിയായി അരിഞ്ഞതും 5 ബീൻസ് പൊടിപൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. വെള്ളം നന്നായി തിളയ്ക്കുമ്പോൾ റവ അല്പാല്പം പീതം ചേർത്ത് ഇളക്കുക.2ടേബിൾ സ്പൂൺ തേങ്ങ തിരുകിയതും ചേർത്ത് കൊടുക്കുക. കുറച്ചു സമയം ചെറുതീയിൽ മൂടിവെച്ച് ആവി വരുംവരെ വേവിക്കുക.
ഉപ്പുമാവ് നന്നായി ഒന്നിളക്കിയശേഷം അടുപ്പിൽ നിന്നും വാങ്ങി ചൂടോടോടുകൊടി വെജിറ്റബിൾ കുറുമ യോടൊപ്പം വിളമ്പാവുന്നതാണ്.
വെജിറ്റബിൾ കുറുമ -
ഒരു കപ്പ് തേങ്ങ തിരുകി ഒന്നാം പാലും രണ്ടാം പാലും എടുത്തു വയ്ക്കുക.
ഉരുളക്കിഴങ്ങ്,-2, കാരറ്റ്-1,ബീൻസ് 5 എന്നിവ ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക.
കോളിഫ്ലവർ അടർത്തിയത്-1 കപ്പ് എടുക്കുക.
ഒരു പാനിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് 4-5 അല്ലി വെളുത്തുള്ളി അരിഞ്ഞത് മൂന്ന് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഒരു സവാളചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
സവാള വഴന്ന് ഗ്ലാസ് പരുവം ആകുമ്പോൾ വെജിറ്റബിൾസ് അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 1 ടീസ്പൂൺ ഗരംമസാലപൊടി, 1 ടീ സ്പൂൺ കുരുമുളകുപൊടി, 1/4 ടീ സ്പൂൺ മല്ലി പൊടി എന്നിവ ചേർത്ത് വഴറ്റുക.
പൊടികൾ ചേർത്ത് പച്ചമണം മാറുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വേവിക്കുക. വെജിറ്റബ്ൾസ് വെന്ത് കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാലും 10 കശുവണ്ടി പരിപ്പ് അരച്ചതും ചേർത്ത് ഇളക്കി മല്ലിയിലയും വിതറി അടുപ്പിൽ നിന്നും വാങ്ങാം.
10/06/2026
പ്രൗഢ രുചിയിൽ ഒരുക്കാം ഒരു ഡിന്നർ
കോമ്പൊ
അരിപത്തിരി+ ബീഫ് വരട്ടിയത് 👌👌👌
ഒരു വലിയ പാത്രത്തിൽ 2 കപ്പ് വെള്ളം ഉപ്പ് ചേർത്ത് തിളപ്പിക്കുക.
തിളച്ച വെള്ളത്തിലേക്ക് ഒരു കപ്പ് അരിപ്പൊടിയിട്ട് ഒന്ന് തിളച്ച ശേഷം തവി കൊണ്ട് നന്നായി ഇളക്കി 2-3 മിനിറ്റ് ചെറുതീയിൽ അടച്ചു വയ്ക്കുക.
വെന്ത മാവ് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി ചൂടോടുകൂടി തന്നെ നന്നായി കുഴയ്ക്കുക.
ചെറിയ ഉരുളകളാക്കി പൊടി തൂകി കനം കുറച്ച് പരത്തുക. (വട്ടത്തിലുള്ള ഏതെങ്കിലും അടപ്പുകൊണ്ട് ഷേപ്പ് വരുത്താവുന്നതാണ് )
ചൂടായ തവയിൽ ചുട്ടെടുക്കുക.
തണുത്ത ശേഷം തേങ്ങാപ്പാലിൽ മുക്കി സെർവ് ചെയ്യാം.
ബീഫ് വരട്ടിയത്
ഒരു കിലോ ബീഫ് ചെറിയ കഷണങ്ങളായി മുറിച്ച് നന്നായി കഴുകി വാരി വെള്ളം വാലാൻ വയ്ക്കുക.
ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി ചതച്ചത് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി,1.5ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി,3 ടേബിൾ സ്പൂൺ മല്ലിപ്പൊടി പാകത്തിന് ഉപ്പ് ഒരു പിഞ്ച് പെരുംജീരകപ്പൊടി എന്നീ ചേരുവകൾ പുരട്ടി അരമണിക്കൂർ വയ്ക്കുക.
പുരട്ടിവെച്ച് ഇറച്ചി ഒരു കുക്കറിലാക്കി അര ടീസ്പൂൺ ഉലുവയും കാൽ കപ്പ് വെള്ളവും ചേർത്ത് വേവിക്കുക.
ഒരു വിസിലിനു ശേഷം തീ കുറച്ചുവെച്ച് നാല് വിസിൽ വരെ വേവിക്കുക. ആവി പോയ ശേഷം കുക്കർ തുറന്ന് ഗ്രേവി കുറുകും വരെ വറ്റിക്കുക.
ഒരു വലിയ പാനിലോ ചീനച്ചട്ടിയിലോ 3-4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 4 സവാള,10 ചുവന്നുള്ളി എന്നിവ അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇതിലേക്ക് 1/4കപ്പ് തേങ്ങാക്കൊത്ത് 2തണ്ട് കറിവേപ്പില എന്നിവ കൂടി ചേർത്തു വഴറ്റുക.
സവാള ഗോൾഡൻ നിറം ആകുമ്പോൾ ഒരു തക്കാളി 3 പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് വഴറ്റിയ ശേഷം വേവിച്ച ഇറച്ചിയും ചേർത്ത് നന്നായി വരട്ടി അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ സെർവ് ചെയ്യാം.
Click here to claim your Sponsored Listing.
Category
Website
Address
Thiruvananthapuram
695009
